IndiaNEWS

രാമക്ഷേത്ര നിർമാണത്തിനായി 18.6 കോടി രൂപ സംഭാവന നൽകി ഗുജറാത്തില്‍ നിന്നുള്ള ആത്മീയ നേതാവ് 

അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉള്‍പ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നല്‍കിയിട്ടുണ്ട്.

ഇതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഗുജറാത്തില്‍ നിന്നുള്ള ആത്മീയ നേതാവും രാമകഥയുടെ ആഖ്യാതാവുമായ മൊരാരി ബാപ്പുവാണ്. 18.6 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സംഭാവന.

 രാമക്ഷേത്ര നിർമാണത്തിനായി വിദേശത്തു നിന്നും സംഭാവന ലഭിച്ചിട്ടുണ്ട്. യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നും 3.21 കോടി രൂപയും അമേരിക്ക, കാനഡ, മറ്റ് വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 4.10 കോടി രൂപയും ഇത്തരത്തിൽ സംഭാവന ലഭിച്ചിട്ടുണ്ട്.

Signature-ad

രാംകഥ പറയുന്നതിനും രാമനാമജപത്തിനുമായി 64 വർഷത്തിലേറെയായി ജീവിതം സമർപ്പിച്ചയാളാണ് ബാപ്പു. ‘രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്ബോള്‍ എന്റെ ഹൃദയം ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്നു, ഞാൻ സന്തോഷത്താല്‍ മതിമറക്കുകയാണ്,’ ബാപ്പു പറഞ്ഞു. അയോധ്യാ തർക്കം സമാധാനപരമായി പരിഹരിക്കാനായി മൊരാരി ബാപ്പു നടത്തിയിട്ടുള്ള ശ്രമങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്.

Back to top button
error: