എല്‍.ഡി.എഫില്‍ സീറ്റുകള്‍ വെച്ചു മാറാൻ സാധ്യത. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെടെ വെച്ച് മാറുമെന്ന് സൂചനകൾ. ഇതോടെ ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ട്വിസ്റ്റ് സംഭവിക്കാം. അരൂരും നാട്ടികയുമൊക്കെ വെച്ചു മാറാൻ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിയമസഭാതിരഞ്ഞെടുപ്പിലും ജയിക്കണം എന്നുള്ളതാണ് ലക്ഷ്യം. അതെ സമയം പരാജയത്തിൻറെ രുചി അറിഞ്ഞ കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതി തിരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ട മാർഗ്ഗങ്ങൾ അണിയറയിൽ ഒരുക്കുമ്പോൾ പ്രതിപക്ഷ നേതാവിനെ എന്തുവിലകൊടുത്തും ഹരിപ്പാട് തോൽപ്പിക്കുമെന്ന വാശി പ്രാദേശിക നേതൃത്വത്തിനുണ്ട്. തദ്ദേശ സ്ഥാപ നങ്ങളിലേക്കുള്ള ഇലക്ഷനിൽ വലിയ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം തെല്ലൊന്നുമല്ല വർധിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം 18,621 വോട്ടുകൾക്ക് കൈവിട്ടുപോയ ഹരിപ്പാട് പിടിക്കുവാനുള്ള വാശിയിലാണ് പ്രാദേശിക നേതൃത്വം.സിപിഐയുടെ സ്ഥാനാർഥി പി പ്രസാദിനെ ആണ് രമേശ് ചെന്നിത്തല കഴിഞ്ഞ വര്‍ഷം തോൽപ്പിച്ചത്. ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി എൽഡിഎഫ് യോഗം ചേരുന്നത്. ഇതിനു ശേഷം മാത്രമായിരിക്കും ഔദ്യോഗിക സീറ്റുകളെക്കുറിച്ചും സീറ്റുകൾ വെച്ചു മാറുന്നതിനെക്കുറിച്ചും ധാരണയുണ്ടാക്കുക. എന്തായാലും തുടർ ഭരണം പിടിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പരാജയത്തിന്റെ രുചി അറിയാതിരിക്കാൻ കോൺഗ്രസും ആവോളം ശ്രമിക്കും.