വെള്ളരി
ഒരു വെള്ളരിയിൽ ഏകദേശം 90 ശതമാനം വെള്ളമാണ്. വെള്ളരിക്കാ ശരീരത്തിലെ സ്വാഭാവികമായി ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മോര്
ശരീരത്തിലെ ജലാംശം വർദ്ധിപ്പിച്ച് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ് സംഭാരവും മോരുമൊക്കെ. പ്രോബയോട്ടിക്, പ്രതിരോധശേഷി വർധിപ്പിക്കൽ എന്നീ ഗുണങ്ങളുള്ള ഒരു ജനപ്രിയ വേനൽക്കാല പാനീയമാണിത്. ഉപ്പ് ശോഷണം മൂലമുണ്ടാകുന്ന ക്ഷീണം തടയാൻ സംഭാരത്തിന് കഴിയും.
വേനൽകാലത്ത് ചിലതിനോട് നോ പറയേണ്ടതും ആവശ്യമാണ്
മദ്യം
മദ്യം നിർജ്ജലീകരണം ഉണ്ടാക്കുകയും ഹീറ്റ് സ്‌ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
കഫീൻ
കഫീൻ നിർജ്ജലീകരണത്തിനും കാരണമാകും, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ ഇത് പരിമിതപ്പെടുത്തണം.
ഉപ്പുള്ള ഭക്ഷണങ്ങൾ
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ ദാഹിപ്പിക്കുകയും ശരീരത്തിൽ നിന്ന് ജലനഷ്ടം വർദ്ധിപ്പിക്കുകയും ചെയ്യും
കൊഴുപ്പ് ഭക്ഷണങ്ങൾ
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ശരീര താപനില വർദ്ധിപ്പിക്കും, ഇത് ക്ഷീണം അല്ലെങ്കിൽ ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകും.
മധുരം
പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. ഇത് ക്ഷീണത്തിനും നിർജ്ജലീകരണത്തിലേക്കും നയിക്കും.