”ജയ് ശ്രീറാം
ഇന്നലെ മറക്കാൻ കഴിയാത്ത ദിനമായിരുന്നു. ബാലനായ രാമന്റെ (രാംലല്ല) വശ്യമായ മുഖം കണ്ടപ്പോള്‍ ഇതിന് മുമ്ബ് എന്റെയുള്ളില്‍ ഇങ്ങനെയൊരു വികാരം അന്തർലീനമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. സന്തോഷത്താല്‍ മനസ് തുളുമ്ബുകയാണ്. ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേർത്തണക്കുമ്ബോഴും, മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. മതേതരത്വം എന്ന് പറയുമ്ബോഴും നമ്മളിലെ വിശ്വാസങ്ങളെ നമ്മുടേത് മാത്രമായി സൂക്ഷിക്കാൻ കഴിയുന്നു. മറ്റുള്ളവരും ഇതുതന്നെയാണ് അനുവർത്തിക്കേണ്ടതും. സ്വഗൃഹത്തിലേക്കുള്ള ശ്രീരാമന്റെ വരവ് ഒരുപാട് പേരെ മാറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതാദ്യമായാണെങ്കിലും നമ്മള് ഉറക്കെ പറഞ്ഞു, നമ്മള് വിശ്വാസികളാണെന്ന്. ജയ് ശ്രീറാം”
നേരത്തെ ബോളിവുഡ് താരം ശില്പ ഷെട്ടി, തെന്നിന്ത്യൻ താരസുന്ദരി സമന്ത, മലയാളത്തിന്റെ പ്രിയ നടി ദിവ്യാ ഉണ്ണി, ഗായിക കെ എസ് ചിത്ര, സ്പ്രിന്റ് റാണി പി ടി ഉഷ എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരുന്നു.