കൊച്ചിയിൽ അത്യാധുനിക മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് യൂണിറ്റുമായി അഗാപ്പെ.
കാക്കനാട് കിൻഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിൽ 2.1 ഏക്കറിലായി 70,000 ചതുരശ്ര അടി വിസ്തീർണത്തിലൊരുക്കുന്ന പുതിയ നിർമ്മാണ കേന്ദ്രം 2 ഘട്ടങ്ങളിലായി പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം ഈ വർഷം ഏപ്രിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു.
ലോകോത്തര നിലവാരത്തിലൊരുക്കുന്ന ഈ കേന്ദ്രത്തിൽ ആദ്യഘട്ടത്തിൽ തന്നെ 150 വിദഗ്ധ എഞ്ചിനീയർമാർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. രണ്ടാം ഘട്ടം 2027ഓടെ പൂർത്തീകരിക്കാനാകുമെന്നാണ് അഗാപ്പെ കണക്കുകൂട്ടുന്നത്. ഇതോടെ തൊഴിലും ഇരട്ടിയാകും.
ഇന്ത്യയുടെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് മേഖലയിൽ 20% ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത് കേരളത്തിലാണ്. രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് ഹബ്ബാകാൻ കേരളത്തിന് സാധിക്കുമെന്ന് അഗാപ്പെ ഗ്രൂപ്പ് ചെയർമാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു