ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ മുതല്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങൾ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ സംബന്ധിച്ചപ്പോൾ ഈ മൂന്നു താരങ്ങളുടെ അസാന്നിധ്യവും ചർച്ചയാകുകയാണ്.
ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാൻ പറ്റില്ല. ഇത് ലജ്ജാകരണം’ എന്നാണ് ഒരു ആരാധകൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടും ധോണി പോയില്ലെന്നും കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആരാധകൻ കുറിച്ചു.
ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദർശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓർത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകൻ ട്വിറ്ററില്‍ കുറിച്ചത്. ജനങ്ങള്‍ പിന്തുടരുന്ന അന്താരാഷ്ട്ര താരങ്ങളാണ് നിങ്ങള്‍. ചുരുങ്ങിയത് ഡേവിഡ് വാർണറില്‍നിന്നെങ്കിലും പഠിക്കണമെന്നും ഓസീസ് താരത്തിന്റെ രാമക്ഷേത്ര പോസ്റ്റ് ചൂണ്ടിക്കാട്ടി ആരാധകൻ ആവശ്യപ്പെടുന്നു.
ജീവിതകാലത്തെ ഏറ്റവും വലിയ അവസരമാണ് ധോണി നഷ്ടപ്പെടുത്തിയിരിക്കുന്നതെന്