IndiaNEWS

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി 

ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഞായറാഴ്ച ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടിയത്.

 ജംബുവയിലായിരുന്നു സംഭവം.ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകൾ ജയ് ശ്രീറാം വിളിച്ചെത്തി പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പള്ളിയിലെ ഫാദർ നാർബു അമലിയാർ  പറഞ്ഞു. ഞായറാഴ്ച പ്രാർഥന കഴിഞ്ഞതിന് പിന്നാലെയാണ് ആൾക്കൂട്ടം എത്തിയത്. മൂന്ന് മണിയോടെ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയതെന്നും ഫാദർ അറിയിച്ചു.

 

Signature-ad

ജാംബുവ ജില്ലയിലെ ദാബ്താലി ഗ്രാമത്തിലാണ് പള്ളി സ്ഥിതി​ ചെയ്യുന്നത്. പള്ളിയിലെത്തിയ ആളുകളൊട് കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ, താൻ പറഞ്ഞത് കേൾക്കാൾ അവർ തയറായില്ലെന്നും ഫാദർ വ്യക്തമാക്കി.

 

അതേസമയം, പള്ളിയിൽ കാവിക്കൊടി കെട്ടിയ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ജാംബുവ പൊലീസ് സൂപ്രണ്ട് അറിയിച്ചു.സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: