IndiaNEWS

കോണ്‍ഗ്രസ് എംപിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ട നിലയിൽ 

അമൃത്സർ: കോണ്‍ഗ്രസ് എംപിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ട നിലയിൽ.ഉത്തര്‍പ്രദേശ് സ്വദേശിയായ സന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മരിച്ചത്. എംപിയുടെ ഔദ്യോഗിക വസതിയായ റോസ് ഗാര്‍ഡനിലാണ് സംഭവം നടന്നത്.

സംഭവസമയം എംപി ഇവിടെയുണ്ടായിരുന്നില്ല. സന്ദീപ് സിംഗിന്‍റെ താടിയിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയിലൂടെ പുറത്തുവന്ന നിലയിലായിരുന്നു.

Signature-ad

അതേസമയം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നും പറയപ്പെടുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: