KeralaNEWS

ചെലവുകള്‍ കഴിഞ്ഞും നേടുന്നത് കിലോമീറ്ററിന് 8.21 രൂപ; ഇലക്ട്രിക് ബസുകള്‍ ലാഭത്തിലെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസ് ലാഭത്തിലെന്ന് കെ.എസ്.ആര്‍.ടി.സി. ചെലവുകള്‍ കഴിഞ്ഞും കിലോമീറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

ഒരു കിലോമീറ്റര്‍ ഓടാന്‍ 28.45 രൂപയാണ് ചെലവുവരുന്നത്. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. എല്ലാ മാസവും സര്‍വീസ് ലാഭത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഗതാഗത മന്ത്രിക്ക് കൈമാറും.

Signature-ad

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. പ്രഖ്യാപനത്തെ തള്ളി വി.കെ പ്രശാന്ത് എം.എല്‍.എയാണ് ആദ്യം രംഗത്ത് എത്തിയത്. ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനമാണെന്നും നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

 

Back to top button
error: