*നിശാന്ത് പരിയാരം*
ആദ്യത്തെ അക്ഷതം
ഗാന്ധിയ്ക്കാണ് അവർ നൽകിയത്..
ഇടനെഞ്ചിൽ നാഥുറാമിൻ്റെ ഉന്നം തെറ്റാത്ത ഒരെണ്ണം..
പിന്നെ ഒരു കാറിൽ ഉറങ്ങിക്കിടക്കവെ
ഗ്രഹാം സ്റ്റയിൻസിനും
കുഞ്ഞു മക്കൾക്കും അവർ
അതു നൽകി,
പെട്രോളൊഴിച്ച് മറ്റൊരു അക്ഷതം ..
ബെസ്റ്റ് ബേക്കറിയിൽ
ഗുൽബർഗ സൊസൈറ്റിയിൽ
സംഞ്ചോധാ എക്സ്പ്രസിൽ
മക്കാ മസ്ജിദിൽ
നരോദാ പാട്യയിൽ
പേരറിയാത്ത അനേകം മനുഷ്യർക്ക്
അവർ പിന്നെയും അക്ഷതം നൽകി …
കൽബുർഗി..
പൻസാരെ
ധബോൽക്കർ
ഗൗരി ലങ്കേഷ്
മുഹമ്മദ് അഖലാഖ്
സ്റ്റാൻ സ്വാമി ..
അവർ അക്ഷതം
നൽകിയവരുടെ പട്ടിക
അങ്ങനെ നീണ്ടു പോയി ..
ഒടുവിലാണ്
അയോധ്യയുടെ അക്ഷതം
പുതിയ പേരുള്ള അക്ഷതങ്ങളുമായി
അവർ ഇനിയും വന്നു കൊണ്ടേയിരിക്കും,
കൈകൂപ്പി നട്ടെല്ലു വളച്ച് കുമ്പിട്ട്
വിനീതവിധേയരായി
നമുക്ക് കാത്തിരിക്കാം…
– നിശാന്ത് പരിയാരം