കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കു വേണ്ടി ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഎം സിപിഐയെ കുരുതികൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ പിണറായി വിജയന് അനുസരണയുള്ള കുട്ടിയായി മാറി. സിപിഎംബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മിലുള്ള വിവാദ ഇടപാടുകളുമായി ബന്ധപ്പെട്ട ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിലായിരുന്നു മുരളീധരന്റെ പ്രതികരണം.
ഞങ്ങളെ കാണുമ്പോള്‍ ചീറിക്കടിക്കാന്‍ വരുന്ന ആള് അനുസരണയുള്ള ആട്ടിന്‍കുട്ടിയായി മോദിയുടെ മുന്നില്‍ നില്ക്കുന്നു. അത് ഇതിനു വേണ്ടിയിട്ടാണ്. ആ കുരുക്കില്‍നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അത് ഞങ്ങള്‍ സമ്മതിക്കില്ല, തുറന്നു കാട്ടുക തന്നെ ചെയ്യും.
അതുകൊണ്ട് ഞങ്ങള്‍ പറയുന്നു, തീര്‍ച്ചയായും അന്വേഷണം നടത്തണം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. പിണറായിമോദി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ മുദ്രാവാക്യം” മുരളീധരന് പറഞ്ഞു.