Social MediaTRENDING

ദൂത് സാഗർ: ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം 

ന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ –  ദൂത് സാഗർ !

ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാൽക്കടൽ വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. അതെ ശരിക്കും അത്ഭുതം തന്നെയാണ് ദൂത് സാഗര്‍.

ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 1017 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്.

Signature-ad

 

മാഡ്ഗാവോൺ ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം തൊട്ടടുത്തായി കാണാം.

 

മൺസൂൺ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്.ഇടതൂർന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ഇത് കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നു. മാണ്ഡോവി നദി വലിയൊരു പാറക്കെട്ടിൽ നിന്നും താഴേക്കു വീഴുമ്പോൾ ദൂത് സാഗര്‍ പിറക്കുന്നു.

 

 

രാജ്യത്തെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്.നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്.ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂത് സാഗര്‍ സ്ഥിതിചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതും ലോകത്തിൽ 227ആമതുമാണ് ദൂത് സാഗറിന്റെ സ്ഥാനം.

 

റോഡുവഴിയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കൊളേം തീവണ്ടിനിലയമാണ് ദൂത് സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്.ദൂത് സാഗറിൽ ഒരു റെയിൽവെ സ്‌റ്റേഷനുണ്ടെങ്കിലും വണ്ടികൾക്ക് മിക്കതിനും ഇവിടെ സ്‌റ്റോപ്പില്ല.

 

 

കർണ്ണാടക ഭാഗത്തു നിന്ന് കാസിൽ റോക്ക് വഴിയും റെയിൽ ലൈനിലൂടെ ട്രക്ക് ചെയ്ത് ദൂത് സാഗറിലെത്താം. കുന്നുകൾ തുരന്നും പിളൾന്നും തുരങ്കങ്ങളും, സ്റ്റേഷനുകളും  നിർമ്മിച്ച ആ എഞ്ചിനിയറിങ്ങ് വൈദഗ്ധ്യത്തിനു മുന്നിൽ നാം നമിച്ചു പോവും.മണ്‍സൂണില്‍ മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങുമ്പോള്‍ വെള്ളച്ചട്ടത്തിന് ഭംഗിയേറും.അതിനാല്‍ മഴക്കാലമാണ് ദൂത്‌സാഗര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

Back to top button
error: