ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും മൂലം ശനിയാഴ്ചയും ഞായറാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ദേശീയ തലസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ട്രെയിനുകളുടെയും ഫ്ലൈറ്റുകളുടെയും സര്‍വീസ് റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
അതിശൈത്യത്തെ തുടര്‍ന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് നല്കുന്ന വിവരം അനുസരിച്ച്, ജനുവരി 13 മുതല്‍ ജനുവരി 15 വരെ കൂടിയ താപനില 19.9 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7.4 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജനുവരി 16 മുതല്‍ ജനുവരി 20 വരെ കൂടിയ താപനില 19.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7.6 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.