പ്രസിദ്ധ സംഗീത സംവിധായകൻ കെ.ജെ ജോയ് ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ അന്തരിച്ചു. 1946 ഓഗസ്റ്റ് 18 ന് തൃശൂർ നെല്ലിക്കുന്നിൽ ജനിച്ച കെ.ജെ ജോയ്, ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി എന്നിവർ ശാസ്ത്രീയ സംഗീതത്തിൽ വ്യാപരിച്ചു നിന്ന കാലഘട്ടത്തിൽ നിന്ന് മലയാള സംഗീത ലോകത്തെ മാറ്റാൻ ശ്രമിച്ച ത്രിമൂർത്തികളായ സംഗീത സംവിധായകരായിരുന്നു എ.ടി ഉമ്മർ, ശ്യാം, കെ ജെ ജോയ് എന്നിവർ. ജോയിയുടെ സംഗീതം യഥാർത്ഥത്തിൽ കാലാതീതമാണ്. ഇക്കാലത്തും അദ്ദേഹത്തിന്റെ പാട്ടുകൾ ഏറെ ഹൃദ്യമാണ്.
കെ വി മഹാദേവനും പുകഴേന്തിക്കും വേണ്ടി ശങ്കരാഭരണം എന്ന ചിത്രത്തിന് ഓർക്കസ്ട്രേഷൻ ചെയ്തത് കെ ജെ ജോയിയാണെന്നത് അധികമാരും അറിയാത്ത വസ്തുതയാണ്.
പാശ്ചാത്യ സംഗീതം, ഫ്യൂഷന്‍, കവാലി, ഗസല്‍ മൂഡുകള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഈ സംഗീതകാരന്‍ ചലച്ചിത്രഗാനശാഖയിലെ വ്യത്യസതനാന്ന്. അക്കോഡിയന്‍ എന്ന സംഗീതോപകരണം കൂടുതലായി ഉപയോഗിച്ചു ഇദ്ദേഹം. ധാരാളം കാബറെ പാട്ടുകള്‍ അദ്ദേഹത്തിന്‍റെതായുണ്ട്. ജയന്‍റെ സിനിമകളിലെ ഒട്ടുമിക്ക ഹിറ്റ് പാട്ടുകളും കെ,ജെ ജോയിയുടെതാണ്.
1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ചതാണു ജോയിയുടെ പ്രസക്തി. മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യൻ’ എന്നാണ് ജോയ് അറിയപ്പെട്ടിരുന്നത്.
ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ സിനിമകൾക്കു ജോയ് സംഗീതമൊരുക്കി.
കെ.ജെ.ജോയ്‌യുടെ 77–ാം ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ‘പാട്ടുപീടിക’ എന്ന സംഗീത കൂട്ടായ്മ അദ്ദേഹത്തിന് ആദരമർപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ജോയിയും പങ്കെടുത്തു.
വളരെക്കാലമായി ചെന്നൈയിലായിരുന്നു ജോയ്, പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു അദ്ദേഹം. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ.
കെ.ജെ ജോയിയുടെ ചില അനശ്വര ഗാനങ്ങള്‍:
ബിച്ചു തിരുമല : 45
ലളിതാ സഹസ്രനാമ…
കുറുമൊഴി കൂന്തലില്‍…
ആരാരോ ആരിരാരോ…
എന്‍ സ്വരം പൂവിടും…
ഒരേ രാഗ പല്ലവി…
ആയിരം മാതളപ്പൂക്കൾ
സ്വര്‍ണ്ണ മീനിന്‍റെ…
ഏഴാം മാളികമേലെ…
മിഴിയിലെന്നും നീ ചൂടും…
പൂവച്ചല്‍ ഖാദര്‍ : 28
നീയെന്‍ ജീവനില്‍ രോമാഞ്ചമായി…
യൂസഫലി കേച്ചേരി: 23
പരിപ്പുവട പക്കവട…
മറഞ്ഞിരുന്നാലും…
കാലിത്തൊഴുത്തില്‍ പിറന്നവനെ…
തെച്ചിപ്പൂവേ മിഴിതുറക്കൂ…
പാപ്പനംകോട് ലക്ഷ്മണന്‍ : 14
കസ്തൂരിമാന്‍ മിഴി…
അജന്താശില്‍പ്പങ്ങളില്‍…
ഡോ.ബാലകൃഷ്ണൻ
ബിന്ദു നീയെൻ ആനന്ദ ബിന്ദുവോ
മുഖശ്രീ
മണിയാൻ ചെട്ടിക്ക്
ഡോ.പവിത്രന്‍
നിനക്ക് ഞാന്‍ സ്വന്തം…
ജയൻ മൺറോ