KeralaNEWS

പ്രധാനമന്ത്രി തൃപ്രയാറും ദര്‍ശനം നടത്തിയേക്കും; ക്ഷേത്രത്തില്‍ ഇന്ന് സുരക്ഷാ പരിശോധന

തൃശൂര്‍: ജനുവരി 17ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും. ഗുരുവായൂരില്‍നിന്നു റോഡ് മാര്‍ഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. 17ന് രാവിലെ 8ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി, 8.45ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമെന്നായിരുന്നു നേരത്തേയുള്ള വിവരം.

16നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. തിരഞ്ഞെടുപ്പ് ഏകോപനത്തിനുള്ള ബിജെപി ബൂത്തുകളുടെ സമിതിയായ ‘ശക്തികേന്ദ്ര’യുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ പങ്കെടുക്കും. 7000 ശക്തികേന്ദ്ര പ്രമുഖന്മാരാണ് കേരളത്തിലുള്ളത്. യോഗത്തിനു ശേഷം 16ന് രാത്രി കൊച്ചി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ശേഷം വില്ലിങ്ഡന്‍ ഐലന്‍ഡിലെ താജ് ഹോട്ടലില്‍ അന്ന് താമസിക്കും.

Signature-ad

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 17നു രാവിലെ 8നു ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ എത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രദര്‍ശനത്തിനും വിവാഹച്ചടങ്ങിനും ശേഷം തിരികെ കൊച്ചിയിലെത്തും. കൊച്ചിന്‍ ഷിപ്യാഡില്‍ രണ്ടു സുപ്രധാന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 10.30നു നിര്‍വഹിച്ച് മടങ്ങുമെന്നുമായിരുന്നു വിവരം.

Back to top button
error: