Social MediaTRENDING
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം; ഗുണങ്ങൾ ഇതാണ്
News DeskJanuary 13, 2024
മാസത്തിൽ പലിശവരുമാനം വേണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി.
നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ, ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്.മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു വ്യക്തിക്ക് നിലവിൽ പരമാവധി 9 ലക്ഷം രൂപയും, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ സിംഗിൾ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപയുമായിരുന്നു പരിധി. 2023 ഏപ്രിൽ ഒന്ന് മുതലാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തി കേന്ദ്ര ധനമന്ത്രാലയം നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്.
കൂടാതെ, 2023 ഏപ്രിൽ മുതൽ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ 7.10 ശതമാനമായിരുന്നു പലിശ നിരക്ക്. മാസത്തിലാണ് പലിശ വിതരണം ചെയ്യുക.. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയായാൽ പലിശ വിതരണം ചെയ്ത് തുടങ്ങും.
പ്രതിമാസവരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടും പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം.പ്രായപൂർത്തിയാവാത് തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം.
1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷമാണ് പരിധി.ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അക്കൗണ്ടുടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും.5 വർഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി.