ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന വേദിയില്‍ ഫലസ്തീൻ ടീം ക്യാപ്റ്റൻ മുസബ് അല്‍ ബത്താത്തിനെയും കൂട്ടിയാണ് ഖത്തര്‍ ക്യാപ്റ്റൻ ഹസൻ അലി ഹൈദോസ് എത്തിയത്.
ഉദ്ഘാടന മത്സരത്തില്‍ ലെബനനെ ഖത്തര്‍ തകര്‍ത്തു. 3-0നാണ് ഖത്തറിന്റെ വിജയത്തുടക്കം. അക്രം ആതിഫ്, അല്‍മോയിസ് അലി എന്നിവരാണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്. അക്രം രണ്ട് ഗോളുകള്‍ നേടി.
80,000ലേറെ പേരാണ് ലുസൈലില്‍ ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള മത്സരം കാണാനുമായി എത്തിയത്.