NEWSWorld

യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്താക്രമണം

സൻഅ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. സൻആ,ഹുദൈദ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു .

ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചതിന് പിന്നാലെയാണ്  സൈനിക നടപടി.. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച്‌ പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

 ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക്  നേരെയായിരുന്നു ആക്രമണം.. ആക്രമണത്തിൽ കനത്ത ആൾനാശമുണ്ടായതായാണ് റിപ്പോർട്ട്.അതേസമയം സംഭവം പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ പറഞ്ഞു.

Back to top button
error: