LIFETRENDING

“അന്ധാ ദുൻ” മലയാളം റീമേക്കിൽ പൃഥ്വിരാജ്, ഷൂട്ട് ജനുവരി 27 മുതൽ?

“അന്ധാ ദുൻ” എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്കിൽ നായകൻ പൃഥ്വിരാജ്. ഈ മാസം 27 മുതൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും എന്നാണ് വിവരം. “കോൾഡ് കേസ്” എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ പൃഥ്വിരാജ് ഉള്ളത്. ആയുഷ്മാൻ ഖുറാനയുടെ റോളിലാണ് മലയാളത്തിൽ പൃഥ്വിരാജ് എത്തുന്നത്.

രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ മലയാളം സംവിധായകൻ. ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തിലാണ് ഷൂട്ട് ചെയ്യുന്നത്. നായികമാരായി അഹാന കൃഷ്ണയും മമ്ത മോഹൻദാസും എത്തുമെന്നാണ് സൂചന. ആരൊക്കെ ചിത്രത്തിലുണ്ടാകും എന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും.

Signature-ad

ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാന നായകനായി അഭിനയിച്ച ചിത്രമാണ് അന്ധാ ദുൻ. ചിത്രത്തിലെ നായകൻ അന്ധനായി അഭിനയിച്ച് ജീവിക്കുകയാണ്. എന്നാൽ ഒരു സിനിമാതാരത്തിന്റെ കൊലപാതകം യാദൃശ്ചികമായി നായകൻ കാണാൻ ഇടയാകുന്നു. ഇതോടെ അയാളുടെ സ്വസ്ഥ ജീവിതം അവസാനിക്കുന്നു. 2018ലെ ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരം ആയുഷ്മാൻ ഖുറാനയ്ക്ക് ലഭിക്കുകയും ചെയ്തു.

Back to top button
error: