Social MediaTRENDING

യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം; നിർദ്ദേശം പുറത്തിറക്കി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ബസ്സുകൾ അധികം ഓടാത്ത റൂട്ടുകൾ നിങ്ങൾക്കറിയാമോ…..? യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം.മോട്ടോർ വാഹനവകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ അധികം ബസുകൾ സർവീസ് നടത്താത്തതും യാത്രാക്ലേശം രൂക്ഷവുമായ റൂട്ടുകളാണ് നിർദ്ദേശിക്കേണ്ടത്.
ലാഭകരമല്ലാത്ത കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിക്കുമെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തീരുമാനത്തെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.
സ്വകാര്യ ബസുകൾക്കും ഇത് ബാധകമാണ്.ബസ് ഓടിക്കാൻ തയാറെങ്കിൽ ജനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകൾ ഉടമകൾക്ക് കൈമാറും.

Back to top button
error: