താമരശ്ശേരി: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫൈസല്‍ ഫൈസി കൂടത്തായി (49) ഇറാഖിലെ കൂഫയില്‍ കുഴഞ്ഞുവീണ് മരിച്ചു.
സിയാറത് ടൂര്‍ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദില്‍ നിന്ന് കൂഫയിലെത്തിയതായിരുന്നു. മൃതദേഹം കൂഫയില്‍ തന്നെ ഖബറടക്കും.
മൂസക്കുട്ടി ഹാജി – ഫാത്വിമ ഹജ്ജുമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: മാരിയത്ത് മടവൂര്‍. മക്കള്‍: മൂസ തുഫൈല്‍, മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ.