ലക്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു.
ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിലാണ് സംഭവം.22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നീരജ് കുഷ്വാഹയെ പോലീസ് അറസ്റ്റ് ചെയ്തു
മുഖംമൂടിധാരികളായ ആറുപേര്‍ പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെയും മകളെയും കൊന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. തന്റെ വായില്‍ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നീരജ് കുറ്റം സമ്മതിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.