ബെംഗളൂരു: മഹാദേവപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സ്പായുടെ പേരിൽ പെൺവാണിഭം നടത്തുന്ന സ്ഥാപനം സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് റെയ്ഡ് നടത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഉള്ള 44 സ്ത്രീകളെ രക്ഷപ്പെടുത്തിയ പോലീസ് 34 പ്രതികളെ കസ്റ്റഡിയിലെടുത്തു.
ബഹുനില കെട്ടിടത്തിന്റെ ഒന്നും ആറും നിലകളിൽ സ്പാ നടത്തിവരികയായിരുന്നു. നടത്തിപ്പുകാരനായ അനിൽ എന്ന വ്യക്തിയും അറസ്റ്റിലായി.
ഇയാൾ മലയാളിയാണെന്നും ബെംഗളുരുവിലെത്തി സ്പാ നടത്തി വരികയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. മഹാദേവപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.