തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍(തിരുവനന്തപുരം), പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന അഡ്വ.പ്രിയാ അജയൻ (പാലക്കാട്) എന്നിവരെ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് നാമനിര്‍ദ്ദേശം ചെയ്തത്.
അടുത്തിടെ സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയേയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്.