കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടമണിഞ്ഞ് കണ്ണൂര്‍. 952 പോയിന്‍റുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ സ്വര്‍ണ കിരീടത്തില്‍ മുത്തമിടുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത് നാലാം തവണയാണ് കണ്ണൂരിന് കിരീടം ലഭിക്കുന്നത്.
കോഴിക്കോട് 949 പോയിന്‍റുമായി രണ്ടാം സ്ഥാനവും പാലക്കാട് 938 പൊയിന്‍റുകളുമായി മൂന്നാം സ്ഥാനവും നേടി.സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്കൂള്‍ 249 പോയന്‍റുമായി ഒന്നാമതെത്തി.തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്കൂളാണ് 116 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.