KeralaNEWS

ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. ജനുവരി 20ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാര്‍ത്ഥം കുമാരപുരം മേഖലാ കമ്മിറ്റി നടത്തിയ കാല്‍നട പ്രചരണ ജാഥയ്ക്കിടെയാണ് പ്രതിഷേധം.

എയര്‍പോര്‍ട്ടില്‍ നിന്ന് രാജഭവനിലേക്കുള്ള ഗവര്‍ണറുടെ യാത്രയ്ക്കിടെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം.പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി.

Signature-ad

ഗവർണർക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

സർവകലാശാല സെനറ്റിൽ ഗവർണർ ശുപാർശ ചെയ്ത എബിവിപി പ്രവർത്തകരെ തിരുകിക്കയറ്റാൻ ശ്രമിച്ച വിഷയത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും സംസ്ഥാനത്താകെ വ്യാപകമായ പ്രതിഷേധങ്ങളാണ് നടത്തിവരുന്നത്.

Back to top button
error: