IndiaNEWS

ഉത്തർപ്രദേശിൽ ഇറാനിയൻ യുവതി കുത്തേറ്റുമരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ  ഇറാനിയൻ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു. സീനത്ത് (22)ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവരം ഡല്‍ഹിയിലെ ഇറാനിയൻ ഏംബസിയെ പോലീസ്  അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നോയിഡയിലെ സെക്ടര്‍ 116ലുള്ള വ്യത്യസ്ത അപ്പാര്‍ട്ട്മെന്‍റുകളിലാണ് യുവതിയുടെ കുടുംബവും ബന്ധുക്കളും താമസിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ഫിറോസ് തുണി വ്യാപാരിയാണ്.

Signature-ad

ഈ അപ്പാര്‍ട്ട്മെന്‍റിലെ രണ്ടും മൂന്നും നിലകളില്‍ ഫിറോസിന്‍റെ ബന്ധുക്കളായ ഇമ്രാൻ ഹാഷ്മിയും അസ്‌ലമും കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും ഫിറോസുമായി വാക്കുതര്‍ക്കമുണ്ടായി. ഇത് ചോദ്യം ചെയ്ത സീനത്തിനെ ഇമ്രാൻ മര്‍ദിക്കുകയും പിന്നീട് കുത്തുകയുമായിരുന്നു.

യുവതിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് സെഹ്‌റ, സറീന, സീരത്ത്, ഫര്‍ഷിദ് എന്നീ നാല് വനിതകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസില്‍ തുടര്‍ നിയമനടപടികള്‍ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Back to top button
error: