CrimeNEWS

സ്റ്റാര്‍ ബക്സില്‍ പലസ്തീന്‍ അനുകൂല പോസ്റ്റര്‍; കോഴിക്കോട്ട് ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട്: സ്റ്റാര്‍ ബക്സ് കോഫി ഷോപ്പില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററൊട്ടിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഫറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ ആറ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ നടപടി.

സ്റ്റാര്‍ ബക്സിനുള്ളില്‍ പോസ്റ്റര്‍ പതിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാര്‍ഥികളുടെ ഉദ്ദേശ്യം. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് ഫ്രറ്റേണിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പൊലീസ് വിട്ടയച്ചിട്ടില്ല.

Back to top button
error: