KeralaNEWS

ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ ക്ഷണം

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേശ്കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ ക്ഷണം. ഗണേശ് കുമാറിനെ സംഘാടകര്‍ നേരിട്ടെത്തിയാണ് ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്.

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഗണേശിനെ വാളകത്തെ വീട്ടിലെത്തിയാണ് ആര്‍എസ്‌എസ് നേതാക്കള്‍  ക്ഷണിച്ചത്.

Signature-ad

ആര്‍എസ്സ്‌എസ് പ്രാന്ത സഹ സമ്ബര്‍ക്ക പ്രമുഖ് സി.സി ശെല്‍വൻ, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്.

Back to top button
error: