തിരുവനന്തപുരം: നവകേരള യാത്രയുമായി ബിജെപിയും. ബിജെപിയുടെ നവകേരള പദയാത്ര ജനുവരി 27ന് ആരംഭിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കാസര്‍കോട് നിന്ന് ആരംഭിച്ച് സംസ്ഥാനത്തുടനീളം പര്യടനം നടത്തി തിരുവനന്തപുരത്ത് അവസാനിക്കും.
ഓരോ നിയോജക മണ്ഡലവും രണ്ടു ദിവസത്തെ പദയാത്രയ്ക്ക് സാക്ഷ്യം വഹിക്കും. ‘നവകേരളം മോദിക്കൊപ്പം’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം.