ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ അന്റോണിയോ ലോപ്പസ് ഹബ്ബസിനെയാണ് പുതിയ കോച്ചായി ബഗാൻ നിയമിച്ചിരിക്കുന്നത്. കലിംഗ സൂപ്പര്‍ കപ്പില്‍ ഹബ്ബസിന് കീഴിലാകും ടീം ഇറങ്ങുക. സ്പാനിഷ് പരിശീലകൻ ഫെര്‍ണാണ്ടോക്ക് കീഴില്‍ കൊല്‍ക്കത്തൻ ക്ലബ് കഴിഞ്ഞ ഐ.എസ്.എല്‍ കിരീടവും ഡ്യൂറന്റ് കപ്പും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ ശുഭകരമായില്ല. പത്ത് കളിയില്‍ നിന്ന് ആറുജയം മാത്രമാണ് നേടാനായത്. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്.എഎഫ്‌സി കപ്പില്‍ നിന്നും മോഹൻ ബഗാൻ പുറത്തായിരുന്നു.പിന്നാലെ ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടീമുകളോട് തോൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോച്ചിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
മുൻപ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിരുന്ന ലോപ്പസ് ഹബ്ബസ് 2021 അവസാനമാണ് ക്ലബ് വിട്ടത്. 2019-20 സീസണില്‍ ഐ.എസ്.എല്‍ കിരീടം നേടിയിരുന്നു. 2014ല്‍ എടികെ കൊല്‍ക്കത്തയെ പ്രഥമ ഐ.എസ്.എല്‍ ചാമ്ബ്യനാക്കിയതും ഈ സ്പാനിഷ് പരിശീലകനാണ്. 2016ല്‍ പൂനെ സിറ്റി പരിശീലകസ്ഥാനത്ത് പ്രവര്‍ത്തിച്ചു. അത്‌ലറ്റികോ മാഡ്രിഡ്, സെവിയ്യ എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരവുമാണ് അന്റോണിയോ ലോപ്പസ്.
നേരത്തെ സാമ്ബത്തികമായി വലിയ പ്രതിസന്ധിയിലായതോടെ പല വിദേശ താരങ്ങളും പ്രധാന പരിശീലകനുമെല്ലാം ഹൈദരാബാദ് ടീം വിട്ടിരുന്നു.
വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപ്പെ അമോറിം, ഒസ്വാള്‍ഡോ എന്നിവര്‍ നേരത്തെ തന്നെ ടീം വിട്ടു. അയര്‍ലൻഡ് പരിശീലകനായ കോണര്‍ നെസ്റ്ററും ടീമിനെ ഉപേക്ഷിച്ചു പോയി.താങ്ബോയ് സിങ്തോയാണ് നിലവില്‍ ഹൈദരാബാദിന്റെ കോച്ച്.