ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്ബദ്‌വ്യവസ്ഥയായി കൊട്ടിഘോഷിക്കുമ്പോഴും ഇന്ത്യയിലെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് റിപ്പോർട്ട്.
മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്നു 2021-22ല്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്ബത്തിക ബാധ്യത അഥവാ കടം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2022-23) അത് 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി.അതേസമയം, കുടുംബങ്ങളുടെ സമ്ബാദ്യം (Savings) ഇടിയുകയും ചെയ്തു. ജി.ഡി.പിയുടെ 11.1 ശതമാനത്തില്‍ നിന്ന് 10.9 ശതമാനത്തിലേക്കാണ് വീഴ്ച.സാമ്ബത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്തവിധം പ്രതിസന്ധിയിലാണ് കുടുംബങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു. 2020-21ല്‍ ഇത് 15.4 ശതമാനമായിരുന്നു.
പലിശനിരക്ക് (റിപ്പോ നിരക്ക്) റിസര്‍വ് ബാങ്ക് 2.50 ശതമാനം കൂട്ടിയതും അത് മുതലെടുത്ത് ബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്തിയതുമാണ് ഒട്ടുമിക്ക കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയത്.വായ്പാ തിരിച്ചടവിനായി (EMI) കൂടുതല്‍ തുക വകയിരുത്തേണ്ടി വന്നതും ആനുപാതികമായി വരുമാനം കൂടാതിരുന്നതും പണപ്പെരുപ്പവും കുടുംബങ്ങളെ വറുതിയിലാക്കി. അടിസ്ഥാന പലിശനിരക്കിലെ വര്‍ധന ഏറ്റവുമധികം പ്രതിഫലിച്ചത് ഭവന വായ്പകളിലായിരുന്നു.