KeralaNEWS

പത്തനംതിട്ടയുടെ വിനോദ, വിശ്രമ ഹബ്ബാകാൻ കുമ്പഴ

പത്തനംതിട്ട : നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന പത്തനംതിട്ട മാസ്റ്റര്‍പ്ലാനിലെ കുമ്ബഴ പദ്ധതി ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു.

16 പദ്ധതികളാണുള്ളത്. വിനോദ വിശ്രമ പദ്ധതികള്‍ക്കാണ് പ്രാധാന്യം. കുമ്ബഴയിലെ ഓപ്പണ്‍ സ്റ്റേജും പരിസരവും ടൗണ്‍ സ്‌ക്വയര്‍ ആയി വികസിപ്പിക്കും. അച്ചൻകോവിലാറിന്റെ തീരം സൗന്ദര്യവത്കരിച്ച്‌ കയാക്കിങ് അടക്കമുള്ള സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. നിലവിലെ തുണ്ടമണ്‍കര കടവില്‍ നിന്ന് തൂക്കുപാലം നിര്‍മ്മിക്കാനും നിര്‍ദ്ദേശമുണ്ട്. ആറിന് അഭിമുഖമായി നടപ്പാതകള്‍ നിര്‍മ്മിച്ച്‌ വെൻഡിങ് സ്ട്രീറ്റും ഇക്കോളജിക്കല്‍ പാര്‍ക്കും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. കുമ്ബഴ ടൗണിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിംഗിനായി മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കും.

Signature-ad

പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാം. നടത്തിപ്പുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിക്കും. കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ അരുണ്‍, ഡെപ്യുട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യൻ,അസി. ടൗണ്‍ പ്ലാനര്‍ വിനീത് ജി, ഡ്രാഫ്ര്‌സ്മാൻ അനീഷ് ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: