SportsTRENDING

രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിന്‌ ഒരുങ്ങി ആലപ്പുഴ

ഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിന്റെ ആവേശത്തിലേക്ക്‌ ആലപ്പുഴയും.ആലപ്പുഴ എസ്‌.ഡി കോളജ്‌ ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതല്‍ കേരളവും യു.പിയും തമ്മിലാണ് മത്സരം.

ആദ്യമായാണ്‌ രഞ്‌ജി ട്രോഫി മത്സരത്തിന്‌ ആലപ്പുഴ വേദിയാകുന്നത്‌. രഞ്‌ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
സഞ്‌ജു സാംസണാണ്‌ ക്യാപ്‌റ്റന്‍.

 ജലജ്‌ സക്‌സേന, എന്‍.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ്‌ ചന്ദ്രന്‍, ശ്രേയസ്‌ ഗോപാല്‍, അനന്തകൃഷ്‌ണന്‍, കൃഷ്‌ണപ്രസാദ്‌, രോഹന്‍ കുന്നുമ്മല്‍, എം.ഡി. നിധീഷ്‌, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വൈശാഖ്‌ ചന്ദ്രന്‍, വിഷ്‌ണു വിനോദ്‌, സുരേഷ്‌ വിശ്വേശ്വര്‍, വിഷ്‌ണുരാജ്‌ എന്നിവരാണ്‌ ടീമംഗങ്ങള്‍.

Signature-ad

2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ്‌ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവുംമികച്ച പ്രകടനം. 2017-ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. 2008-മുതല്‍ എസ്‌.ഡി. കോളേജ്‌ ഗ്രൗണ്ട്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ്‌(കെ.സി.എ.) പരിപാലിക്കുന്നത്‌. ഈവര്‍ഷം വീണ്ടും കരാര്‍ പുതുക്കി. ധാരണപ്രകാരം ഇനി 18 വര്‍ഷംകൂടി കെ.സി.എയായിരിക്കും ഗ്രൗണ്ടിന്റെ മേല്‍നോട്ടം വഹിക്കുക.
രാജ്യാന്തരനിലവാരമുള്ള പിച്ചും ഔട്ട്‌ഫീല്‍ഡുമാണ്‌ കെ.സി.എ. തയാറാക്കിയിരിക്കുന്നത്‌.

Back to top button
error: