SportsTRENDING

മെസിയെ മറികടന്ന് 2023ലെ മികച്ച കായിക താരമായി വിരാട് കോലി

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ 2023 ലെ മികച്ച കായിക താരമായി തെരഞ്ഞെടുത്തു.

ഇൻസ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് ഓണ്‍ലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയെ മികച്ച താരമായി തെരഞ്ഞെടുത്തത്. ലോകം മുഴുവൻ 35 മില്യണ്‍ ഫോളവേഴ്‌സാണ് പ്യൂബിറ്റിയ്ക്കുള്ളത്. ഓണ്‍ലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. 78 ശതമാനം വോട്ടുകളും ഫൈനല്‍ റൗണ്ടില്‍ കോഹ്‌ലിക്ക് അനുകൂലമായ സാഹചര്യത്തിലായിരുന്നു.

Signature-ad

പ്യൂബിറ്റിയുടെ ഓണ്‍ലൈൻ പബ്ലിക് വോട്ടിങില്‍ ദ്യോകോവിച്, പാറ്റ് കമ്മിൻസ്, ലെബ്രോണ്‍ ജെയിംസ്, എര്‍ലിങ് ഹാളണ്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാക്‌സ് വെര്‍സ്റ്റാപ്പെൻ തുടങ്ങി 18 പേരാണ് പ്രാഥമിക ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്നത്.

Back to top button
error: