NEWSPravasi

50 വര്‍ഷത്തെ പ്രവാസം; 42 പാസ്പോര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ച് യൂസഫലി

ദുബായ്: പ്രവാസിയായതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ് പ്രമുഖ വ്യവസായി ആയ എംഎ യുസഫലി. വെറും കയ്യോടെ കേരളത്തില്‍ നിനിനും ദുബായില്‍ എത്തിയ അദ്ദേഹം ഇന്ന് ലോകത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ച മുഴുവന്‍ പാസ്‌പോര്‍ട്ടും അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അദേഹം ഇത് ലോകത്തെ കാണിച്ചു.

42 പാസ്പോര്‍ട്ടുകളാണ് യൂസഫലിയുടെ കൈവശം ഉള്ളത്. ഇതിന്റെ പ്രദര്‍ശം അദ്ദേഹം കഴിഞ്ഞ ദിവസം നടത്തി. ബിസിനസിന്റെ ഭാഗമായി നിരവധി യാത്രകള്‍ അദ്ദേഹം നടത്താറുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ വിവിധ രാജ്യത്തെ സീലുകള്‍ കാണാന്‍ സാധിക്കും. പാസ്‌പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള സീലുകള്‍ കൂടുതലായി പതിക്കേണ്ടി വന്നതിനാല്‍ ആണ് അദ്ദേഹത്തിിന് ഇത്രയും പാസ്‌പോര്‍ട്ട് പുതുകേകണ്ടി വന്നത്.

Signature-ad

1973 ഡിസംബര്‍ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പല്‍ യാത്ര പൂര്‍ത്തിയാക്കിയാണ് യൂസഫലി ദുബായില്‍ എത്തുന്നത്. തൃശൂര്‍ നാട്ടികയില്‍ നിന്ന് അന്ന് പത്തൊന്‍പതു വയസ്സുള്ള യൂസഫലി ദുബായിലേക്ക് പോകുമ്പോള്‍ ഒരു ജോലി മാത്രമായിരുന്നു സ്വപ്നം. പ്രവാസ ജീവിതത്തിന്റെ ഗോള്‍ഡല്‍ ജൂബിലി ഇന്ന് യൂസഫലി ആഘോഷിക്കുമ്പോള്‍ ഇത്രയും നാളെത്തെ തന്റെ ജീവിതത്തെ പറ്റി അദ്ദേഹത്തിന് ഒരുപാട് പറയാന്‍ ഉണ്ടായിരിക്കും. തന്റെ ആദ്യത്തെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കാണിച്ചു. അബുദാബിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എന്നിയര്‍ ആണ് ഇവര്‍ തമ്മില്‍ കൂടികാഴ്ച നടത്തിയത്.

ബോംബെ തുറമുഖത്ത് നിന്ന് യാത്ര ചെയ്ത് ദുബായില്‍ എത്തിയപ്പോള്‍ അന്ന് തുറമുഖത്ത് നിന്നും ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച യൂസഫലിയുടെ പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകമായി തോന്നി. 26 ഡിസംബര്‍ 1973ന് ആണ് അദ്ദേഹം ബോംബയില്‍ നിന്നും പുറപ്പെടുന്നത്. ദുബായില്‍ എത്തിയത് ഡിസംബര്‍ 31നാണ്.

ആറ് ദിവസം നീണ്ടു നില്‍ക്കുന്ന യാത്രക്കൊടുവില്‍ ആണ് അദ്ദേഹം ദുബായില്‍ എത്തുന്നത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെപ്പറ്റി ഇന്നും യുസഫലിക്ക് ഒരുപാട് പറയാന്‍ ഉണ്ട്. യുഎഇ പ്രസിഡണ്ടിനെ കണ്ടപ്പോള്‍ അദ്ദേഹം അത് വിശദീകരിച്ചു.

 

Back to top button
error: