LIFEMovie

ജീവിത പങ്കാളിയെ  തിരഞ്ഞെടുത്ത കാര്യത്തില്‍ വീഴ്ച പറ്റി: ശാന്തി കൃഷ്ണ

ജീവിത പങ്കാളിയെ  തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളെ കേള്‍ക്കാതിരുന്നതില്‍ താൻ ഇന്ന് ഖേദിക്കുന്നുണ്ടെന്ന്  ശാന്തി കൃഷ്ണ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്‌.
‘എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം സ്വന്തമായി എടുക്കാതെ കുടുംബത്തിന് വിട്ടുകൊടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതായിരുന്നേനെ നല്ലൊരു തീരുമാനം. അക്കാര്യത്തില്‍ എനിക്കൊരു റിഗ്രറ്റ് ഉണ്ട്. വിവാഹക്കാര്യത്തില്‍ മാതാപിതാക്കളെ വിഷമിപ്പിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. അതല്ലാതെ മറ്റൊന്നിലും ഒരു റിഗ്രറ്റ് ഇല്ല. എന്റെ സ്വത്ത് എന്ന് പറയുന്നത് എന്റെ മക്കളാണ്. വിവാഹം ശരിയായില്ലെങ്കിലും എനിക്ക് കിട്ടിയ നിധിയാണ് എന്റെ പിള്ളേര്‍,’ ശാന്തി കൃഷ്ണ പറഞ്ഞു.
എന്റെ ഉയര്‍ച്ച താഴ്ചകളെല്ലാം കണ്ടു വന്നവരാണ് എന്റെ മക്കള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ പക്വത വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പലതും ചിന്തിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവര്‍ ചെന്ന് എത്തിപ്പെട്ടിട്ടുണ്ട്. ഒരു കുട്ടികള്‍ക്കും അങ്ങനെ സംഭവിക്കരുത് എന്നാണ് ഞാൻ കരുതുന്നത്. മാതാപിതാക്കളുടെ ഡിവോഴ്‌സൊക്കെ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളാണ്. അമ്മ അതിനെ എങ്ങനെ തരണം ചെയ്തു. അതിനെ എങ്ങനെ ഡീല്‍ ചെയ്തു എന്നതൊക്കെ മക്കളെയും സഹായിച്ചിട്ടുണ്ട്.
എന്റെ ചേട്ടനൊക്കെ അമ്മയെ കണ്ടു പഠിക്കണമെന്ന് എന്റെ മക്കളോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. ജീവിതത്തില്‍ ഇത്രയൊക്കെ കടന്നു വന്നിട്ടും അമ്മയുടെ മുഖത്ത് ഇങ്ങനെയൊരു ചിരി നിലനില്‍ക്കുന്നത് കണ്ടുപഠിക്കേണ്ടത് ആണെന്നൊക്കെ പറയും. സത്യത്തില്‍ അത് എന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമ്ബോള്‍ ഈ സമയവും കടന്നുപോകുമെന്ന് ചിന്തിച്ചാല്‍ ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് നമ്മള്‍ പോകില്ല. ഇത് ഞാൻ എല്ലാവരോടും പറയാറുള്ളതാണ്. പറയുന്നത് പോലെ എളുപ്പമല്ല. എങ്കിലും ശ്രമിക്കണം, ശാന്തി കൃഷ്ണ പറയുന്നു.

തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ 1981ല്‍ ഭരതൻ ഒരുക്കിയ നിദ്ര എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. പതിനേഴ് വയസായിരുന്നു അന്ന് ശാന്തി കൃഷ്ണയുടെ പ്രായം. തുടര്‍ന്ന് ഒരുപിടി സിനിമകളിലൂടെ നടി മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു.ഇടയ്ക്ക് ഒരു വലിയ ഇടവേളയിലേക്ക് പോയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

Signature-ad

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. തിരിച്ചുവരവില്‍ കൂടുതല്‍ അമ്മ വേഷങ്ങളാണ് ശാന്തിക്ക് ലഭിക്കുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി.

രണ്ടാം വിവാഹത്തെ തുടര്‍ന്നാണ് ശാന്തി കൃഷ്ണ സിനിമയില്‍ നിന്നും മാറി നിന്നത്. 2016ല്‍ ആ ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു.ആദ്യ വിവാഹം നടൻ ശ്രീനാഥുമായിട്ടായിരുന്നു.

Back to top button
error: