IndiaNEWS

ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കികളില്‍ അഞ്ചെണ്ണവും ഇന്ത്യയില്‍ നിര്‍മിക്കുന്നത്

ലോകത്തെ എല്ലാ വിസ്‌കികളെയും പിന്നിലാക്കി ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ആണ്, ‘ഇന്ദ്രി’.

ആഗോള തലത്തിലെ 100 മികച്ച വിസ്‌കികളില്‍ നിന്നാണ് ഇന്ദ്രി ദിവാലി കളക്റ്റേഴ്സ് എഡിഷന്‍ ഒന്നാമതെത്തിയത്.  അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്‌കോച്ച്‌ വിസ്‌കി, ബര്‍ബണ്‍, കനേഡിയന്‍ വിസ്‌കി, ഓസ്‌ട്രേലിയന്‍ സിംഗിള്‍ മാള്‍ട്ട്, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാന്‍ഡുകളെ പിന്തള്ളിയായിരുന്നു ഇന്ദ്രി’ ദിവാലിയുടെ വിജയം.

Signature-ad

‘വിസ്‌കീസ് ഓഫ് ദി വേള്‍ഡ്’ അവാര്‍ഡ്സില്‍ അഞ്ച് വിസ്‌കികള്‍ ഇന്ത്യന്‍ നിര്‍മിതമാണെന്നത് ശ്രദ്ധേയമാണ്. നമ്ബര്‍ വണ്‍ കാറ്റഗറിയില്‍ ബെസ്റ്റ് ഇന്‍ ഷോ വിഭാഗം നേടിയത് ഇന്ദ്രിയാണെങ്കില്‍ ഡബിള്‍ ഗോള്‍ഡ് വിസ്‌കിയായി അമൃത് ഫ്യൂഷന്‍ വിസ്‌കിയും സില്‍വര്‍ കാറ്റഗറിയില്‍ അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയും ‘ഇന്ദ്രി ദ്രു സിംഗിള്‍ മാള്‍ട്ട് ഇന്ത്യന്‍ വിസ്‌കി’ യും തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ കാറ്റഗറിയില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള ‘കുറിഞ്ഞി സിംഗിള്‍ മാള്‍ട്ട് വിസ്‌കി’യും തെരഞ്ഞെടുക്കപ്പെട്ടു.

Back to top button
error: