ശബരിമല: ഇന്നലെ വൈകിട്ട് അഞ്ചിന് നടതുറന്നതോടെ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടനത്തിന് തുടക്കമായി.
വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എൻ മഹേഷ് നമ്ബൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു.
മേല്‍ശാന്തി പി എൻ മഹേഷ് നമ്ബൂതിരി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി.മണ്ഡലപൂജക്ക് ശേഷം ഡിസംബര്‍ 27ന് നട അടച്ചിരുന്നു.