KeralaNEWS

മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും

കണ്ണൂർ: മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും.പിഴയൊടുക്കിയില്ലെങ്കില്‍ നാലുവര്‍ഷവും എട്ടുമാസവും തടവുശിക്ഷ കൂടുതലായി അനുഭവിക്കണം.

ചിറക്കല്‍ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

Signature-ad

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളെ ഇയാള്‍ പീഡിപ്പിച്ച ഗര്‍ഭിണിയാക്കുക ആയിരുന്നു. സ്‌കൂളില്‍ ഛര്‍ദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവായപ്പോള്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. പിന്നീട് കോടതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി.

Back to top button
error: