തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് മദ്യപിച്ച് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി.എസ് അജീഷ്നാഥിനെതിരെയാണ് പരാതി.
നെടുമങ്ങാട്-കരിപ്പൂര്‍ റോഡില്‍ സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും മദ്യലഹരിയിൽ വാഹനം തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയായിരുന്നു.
സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസില്‍ പരാതി നല്കി. മദ്യപിച്ച് റോഡില്‍ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്.