ദില്ലി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഡയറക്ടര്‍ ജനറലായി നീന സിങിനെ നിയമിച്ചു. സിഐഎസ്എഫിൽ തന്നെ സ്പെഷൽ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിതയാണ് നീന സിങ്. അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുൽ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
Related Articles
ഇണചേരലല്ല തമ്മിലടി! വനംവകുപ്പിന് തലവേദനയായി പാമ്പകളുടെ പോര്; കസ്റ്റഡിയില്‍ എടുത്ത് രണ്ടിടത്താക്കി
November 5, 2024
വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണക്കവര്‍ച്ച: മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍
November 5, 2024
ബൈക്ക് അപകടം, പൊലീസടക്കം എത്തിയെങ്കിലും യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ ദാരുണാന്ത്യം
November 5, 2024
Check Also
Close