തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 88 കാരന് പിടിയില്‍. വര്‍ക്കല സ്വദേശി വാസുദേവന്‍ ആണ് അറസ്റ്റിലായത്. നാലും ഏഴും വയസ്സായ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് 88 കാരനെ അറസ്റ്റു ചെയ്തു. പ്രതി വാസുദേവന്‍ കെഎസ്ഇബി മുന്‍ ജീവനക്കാരനാണ്. പോക്സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.