IndiaNEWS

വെള്ളപുതച്ച്‌ പുല്‍മേടുകള്‍;ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

നീലഗിരി: ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ബുധനാഴ്ച കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 6 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

മഞ്ഞുകണങ്ങള്‍ പറ്റിപ്പപിടിച്ച പുല്‍മേടുകള്‍ വെള്ള നിറത്തിലായി.സാധാരണയായി മഞ്ഞുവീഴ്ച നവംബറില്‍ ആരംഭിക്കുന്നതാണ്. മഴ തുടര്‍ച്ചയായി പെയ്തതതോടെയാണ് ഇത്തവണ മഞ്ഞുവീഴ്ച വൈകിയത്.

Signature-ad

ഇതോടെ മഞ്ഞുവീഴ്ച കാണാനും ചിത്രങ്ങള്‍ എടുക്കാനും സഞ്ചാരികള്‍ ഊട്ടിയിലേക്ക് എത്തിത്തുടങ്ങി. കൂടുതലും വിദേശ വിനോദസഞ്ചാരികളാണ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഊട്ടിയിലെത്തുക. അതിര്‍ത്തി ജില്ലയായ വയനാട്ടിലും രണ്ട് ദിവസമായി രൂക്ഷമായ തണുപ്പാണ്.

Back to top button
error: