ചെന്നൈ: ദക്ഷിണ റയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേഭാരത് എക്സ്പ്രസ് പാലക്കാട്ടേക്ക് എത്തില്ല.ദക്ഷിണ റയിൽവെ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും സേലം ഡിവിഷന്റെ എതിർപ്പാണ് കാരണം.
ട്രെയിൻ ജനുവരി ഒന്നുമുതൽ കോയമ്പത്തൂരിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും സർവീസ് ആരംഭിക്കും.419 കിലോമീറ്റർ പിന്നിടാൻ 5 മണിക്കൂർ 40 മിനിറ്റാണ് ട്രെയിൻ എടുക്കുന്നത്.
കോയമ്ബത്തൂരിൽ നിന്നും രാവിലെ 5 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 11:30 ന് ബാംഗ്ലൂരിലെത്തും.തിരിച്ച് ബാംഗ്ലൂരിൽ നിന്നും ഉച്ചയ്ക്ക് 1:40 ന് പുറപ്പെട്ട് വൈകിട്ട് 8 ന് കോയമ്ബത്തൂരിലെത്തും.
കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം,ധർമ്മപുരി,ഹൊസൂർ, ബാംഗ്ലൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.