ബാഗ്ദാദ്: ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഇറാക്കില്‍ യുഎസ് ആക്രമണം.
ഇറാക്കിലെ ഇര്‍ബിലിലുള്ള യുഎസ് സൈനികതാവളത്തിനു നേര്‍ക്കു ഡ്രോണ്‍ ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് യുഎസ് തിരിച്ചടിച്ചത്. ഖത്തീബ് ഹിസ്ബുള്ള അടക്കമുള്ള സംഘടനകളെയാണ് ആക്രമിച്ചതെന്നു പെന്‍റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. പ്രസിഡന്‍റ് ബൈഡന്‍റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇര്‍ബില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ക്കു പരിക്കേറ്റിരുന്നു. ഇറാന്‍റെ പിന്തുണയുള്ള ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാക്ക് എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
അതേസമയം
അമേരിക്കയുടെ ആക്രമണത്തെ ഇറാക്കി സര്‍ക്കാര്‍ അപലപിച്ചു. .