ബംഗളൂരു: കൊവിഡ്-19 വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചു.
പൊസിറ്റീവാകുന്നവര്‍ക്ക് ഒരാഴ്ചത്തെ ഹോം ഐസലേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എല്ലാ രോഗികളുടെയും പ്രൈമറി കോണ്ടാക്റ്റുകള്ക്ക് പരിശോധനയും നിര്‍ബന്ധമാക്കി. ജഎൻ.1 വേരിയന്റ് വ്യാപകമായി പടരുന്നതിനാലാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ണാടകയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 74 പുതിയ കൊവിഡ് കേസുകളില്‍ 57 എണ്ണവും ബംഗളൂരുവിലാണ്.