റിയാദ്: 2034 ലോകകപ്പ് ഫുട്ബോളിന്റെ 10 മത്സരങ്ങളെങ്കിലും സഹ-ആതിഥേയത്വം വഹിക്കാമെന്ന ഇന്ത്യയുടെ ആഗ്രഹം തള്ളി സൗദി അറേബ്യ.
സൗദി അറേബ്യൻ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ ആണ് ഈ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താൻ തങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ മറ്റൊരുടെയും സഹായം ആവശ്യമില്ലെന്നുമാണ് യാസർ അൽ മിസെഹൽ അറിയിച്ചത്. .
എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ അഭ്യർത്ഥനയായിരുന്നു ഇന്ത്യയെ കൂടി ഫിഫ മാപ്പില്‍ ഉള്‍പ്പെടുത്തുക എന്നത്.34 ല്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ ലോകകപ്പ് നടത്താനാണ് ഫിഫയുടെ അനുവാദം.ഇതു. കഴിഞ്ഞാല്‍ ഇനി ഏഷ്യക്ക് ലോകകപ്പ് ലഭിക്കണമെങ്കിൽ കാലങ്ങള്‍ ഏറെ കാത്തിരിക്കണം.
2030 ലോകകപ്പ് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ചേർന്നാണ് നടത്താന്‍ പോകുന്നത്.അതേസമയം ഇന്ത്യയുടെ ആഗ്രഹം വകവെക്കാതെ സൗദി അറേബ്യൻ ഫുട്ബോള്‍ 2034ലെ ഫിഫ ബിഡ് ഒറ്റയ്ക്ക് നല്‍കും.