ഭോപ്പാല്‍: സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ച പിന്നിടുമ്ബോള്‍ ആര്‍.ബി.ഐയില്‍ നിന്നും 2000 കോടി രൂപയുടെ വായ്പ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ കടുത്ത സാമ്ബത്തിക പ്രതിസന്ധി വെളിവാക്കുന്നതാണ് പുതിയ സംഭവം. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കായാണ് വായ്പ തേടിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെങ്കില്‍ കൂടുതല്‍ തുക കടമെടുക്കേണ്ടി വരുമെന്നാണ് സൂചന. ശിവരാജ് സിങ് ചൗഹാന്റെ ഭരണകാലത്ത് മധ്യപ്രദേശിന്റെ കടം നാല് ലക്ഷം കോടിയായി വര്‍ധിച്ചിരുന്നു.
2023ല്‍ മാത്രം 44,000 കോടിയാണ് ശിവരാജ് സിങ് ചൗഹാൻ കടമെടുത്ത്. സാമൂഹികക്ഷേമ പദ്ധതികള്‍ നടത്താനായിരുന്നു കടമെടുപ്പ് എന്നായിരുന്നു ചൗഹാന്റെ വിശദീകരണം.