IndiaNEWS

തമിഴ് ഹാസ്യതാരം ബോണ്ട മണി അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഹാസ്യതാരവുമായ ബോണ്ട മണി അന്തരിച്ചു. 60 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചെന്നൈ പൊഴിചാലുരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി മണി ബോധരഹിതനായി വീണു. ഉടന്‍ തന്നെ ക്രോംപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൂന്നു പതിറ്റാണ്ടായി സിനിമാലോകത്തുള്ള മണി 270 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത പൗനു പൗനു താന്‍ എന്ന ചിത്രത്തിലൂടെയാണു തുടക്കം. സുന്ദര ട്രാവല്‍സ്, മരുതമലൈ, വിന്നര്‍, വേലായുധന്‍, പൊങ്കാലോ പൊങ്കല്‍, പൊന്‍വിലങ്ങ് എന്നിവയാണു പ്രധാന ചിത്രങ്ങള്‍.

Signature-ad

 

Back to top button
error: